Latest News

വിനായകൻ മികച്ച നടൻ, രജീഷ നടി, മാൻഹോൾ മികച്ച ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രത്തിനും സംവിധായികക്കുള്ള പുസ്‌കാരം നേടിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി.[www.malabarflash.com] 

കന്നിചിത്രമായ അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ സ്വഭാവ നടനും ഓലപ്പീപ്പിയിലെ അഭിനയത്തിന് കാഞ്ചന സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ സ്ത്രീയാണ് വിധു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാള ചിത്രമായി മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുരസ്‌കാര ജേതാക്കള്‍​

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍വെള്ളം)
മികച്ച ചിത്രം: മാന്‍ഹോള്‍
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: കാഞ്ചന (ഓലപ്പീപ്പി)
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (കാംബോജി)
മികച്ച ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴികള്‍.., ഗപ്പി)
മികച്ച ഗായിക: ചിത്ര (കാംബോജി)
മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി (കാംബോജി)
മികച്ച ബാലതാരം: ചേതന്‍ (ഗപ്പി), അബേനി ആദി (കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച കഥ:സലീം കുമാര്‍ (കറുത്ത ജൂതന്‍)
മികച്ച തിരക്കഥ: ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
മികച്ച പശ്ചാത്തല സംഗീതം: വിഷ്ണു വിജയന്‍ (ഗപ്പി)

മികച്ച ഛായാഗ്രാഹകന്‍: എം.ജെ. രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)
മികച്ച നൃത്തസംവിധാനം: വിനീത് (കാംബോജി)
മികച്ച വസ്ത്രാലങ്കാരം: സ്‌റ്റെഫി സേവ്യര്‍
മികച്ച നവാഗത സംവിധായകന്‍: ഷാനവാസ് കെ.ബാവക്കുട്ടി (കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
പ്രത്യേക പരാമര്‍ശം: സുരഭി (മിന്നാമിന്നി)

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.