സംഭവമറിഞ്ഞ് കാസര്‍കോട്ടെത്തിയ ഉത്തരമേഖലാ നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി. രാജേഷ് ധിവാന്‍, ഐ.ജി.മഹിപാല്‍ യാദവ് എന്നിവര്‍ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ എന്നിവരുമായി എ ഡി ജി പി കൂടികാഴ്ച നടത്തി.
ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചിലും നടത്തുന്നുണ്ട്. [www.malabarflash.com]
അതേസമയം റിയാസ് മുസ്‌ല്യാരുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.
സംഭവത്തില്‍ യാഥാര്‍ഥ്യം അറിയുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ഊഹാപോഹങ്ങള്‍ പരത്തരുതെന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. www.malabarflash.com]
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.www.malabarflash.com]
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയെ ബാധിക്കാത്ത രീതിയിലും സമാധാനപരമായിരിക്കണം ഹര്‍ത്താലെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എല്‍ എ മഹ് മൂദ് ഹാജി, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ എ എം കടവത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ടി.എ.സുലൈമാന്റെയും പരേതയായ ഹലീമയുടെയും മകനായ റിയാസ് മുസ്‌ലിയാര്‍ എട്ടു വര്‍ഷത്തോളമായി ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സയ്യിദ. മകള്‍: ഷബീബ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്‍റഹ്മാന്‍, ഹമീദ്, സമീറ.
ടി.എ.സുലൈമാന്റെയും പരേതയായ ഹലീമയുടെയും മകനായ റിയാസ് മുസ്‌ലിയാര്‍ എട്ടു വര്‍ഷത്തോളമായി ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സയ്യിദ. മകള്‍: ഷബീബ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്‍റഹ്മാന്‍, ഹമീദ്, സമീറ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment