പള്ളിയുടെ ഹൗളിന് സമീപത്തുള്ള രണ്ട് മുറികളുണ്ട്. അതിലൊന്നില്‍ റിയാസ് മുസ്‌ല്യാരും രണ്ടാമത്തെ മുറിയില്‍ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ല്യാരുമാണ് കിടക്കാറുളളത്. 12.15ന് നിലവിളി കേട്ട് ഉണര്‍ന്ന ഖത്തീബ് വാതില്‍ തുറന്നപ്പോള്‍ കല്ലേറുണ്ടായി. ഉടന്‍ വാതിലടച്ച് കൊളുത്തിട്ടു. അതേ മുറിയില്‍ നിന്നും പള്ളിയിലേക്ക് മറ്റൊരു വാതില്‍ കൂടിയുണ്ട്. അത് തുറന്ന് പള്ളിക്കകത്ത് കയറി മൈക്കിലൂടെ സമീപവാസികളെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് റിയാസ് മുസ്‌ല്യാര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിന് വെട്ടേറ്റ റിയാസ് മുറിക്കകത്ത് കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ടി.എ.സുലൈമാന്റെയും പരേതയായ ഹലീമയുടെയും മകനായ റിയാസ് മുസ്‌ലിയാര്‍ എട്ടു വര്‍ഷത്തോളമായി ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സയ്യിദ. മകള്‍: ഷബീബ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്‍റഹ്മാന്‍, ഹമീദ്, സമീറ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment