കാസര്‍കോട്: കെ.എം.സി.സി കമ്മിറ്റികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം സുതുത്യാര്‍ഹമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
കെ.എം.സി.സിയുടെ ബൈത്തുറഹ്മ പദ്ധതിയിലൂടെ ഒരുപാട് പാവങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ദമാം ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജില്ലാ കെ.എം.സി.സി കാസര്‍കോട് ചാലയില്‍ നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ ഖാളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ.എം.കടവത്ത്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.എം.കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷറഫ്, ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസഫ് ഉളുവാര്‍, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സിദ്ദീഖ് സന്തോഷ് നഗര്‍, അസീസ് കളത്തൂര്‍, സി.എ. അബ്ദുല്ലക്കുഞ്ഞി, റഷീദ് തുരുത്തി, ജലീല്‍ അണങ്കൂര്‍, ഹാരിസ് ചാല, എ.കെ. മുഹമ്മദ് കുഞ്ഞി, ഹാരിസ് പച്ചക്കാട്, കെ.എം അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി ബിസ്മില്ല, എച്ച്.എ. അബ്ദുല്ല , എം.ബി അഷറഫ് പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment