കണ്ണൂര്‍: കാസര്‍കോട് പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകെന കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പ്രധാനസാക്ഷികള്‍ തിരിച്ചറിഞ്ഞു.[www.malabarflash.com]
ബുധനാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആല്‍ഫാ മമ്മായിയുടെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് സാക്ഷികള്‍ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് (20), മാത്തെയിലെ നിധിന്‍ (19), ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ തിരിച്ചറിഞ്ഞത്.
മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനായ കുടക് എരുമാട് സ്വദേശി റിയാസ് മുസ്‌ല്യാരെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനായ കുടക് എരുമാട് സ്വദേശി റിയാസ് മുസ്‌ല്യാരെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകം നടക്കുേമ്പാള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പള്ളി ഖതീബ് അബ്ദുല്‍ അസീസ് വഹബി, മറ്റൊരു സാക്ഷിയും പരിസരവാസിയുമായുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അബ്ദുല്‍അസീസ് വഹബിയെയും പരിസര വാസിയെയും വെവ്വേറേ ജയിലിലെത്തിച്ച് നടത്തിയ പരേഡില്‍ മൂന്നു തവണയായി 10 തടവുകാര്‍ക്കൊപ്പമാണ് റിയാസ് മുസ്‌ല്യാര്‍ വധക്കേസിലെ ഓരോ പ്രതിയെയും ഹാജരാക്കിയത്.
സെന്‍ട്രല്‍ ജയിലിനകത്തെ ഹാളില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് നടപടിക്രമങ്ങള്‍ രാവിലെ 11ഓടെ ആരംഭിച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് പൂര്‍ത്തിയായത്.
സെന്‍ട്രല്‍ ജയിലിനകത്തെ ഹാളില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് നടപടിക്രമങ്ങള്‍ രാവിലെ 11ഓടെ ആരംഭിച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് പൂര്‍ത്തിയായത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസെന്റ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പ്രതികളെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പടെയുള്ള അന്വേഷണനടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ പ്രതികളെ ഇതുവരെ സംഭവം നടന്ന സ്ഥലത്തെത്തിച്ചിരുന്നില്ല. വരുംദിവസങ്ങളില്‍ സംഭവംനടന്ന പഴയ ചൂരി പള്ളിയിലും താളിപ്പടുപ്പിലുമെത്തിച്ച് തെളിവുകള്‍ ശേഖരിക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment