കൊണ്ടോട്ടി: ബ്രിട്ടീഷ് യുവതിയാണെന്ന വ്യാജേന ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതി നൈജീരിയൻ സ്വദേശി അറസ്റ്റിൽ. [www.malabarflash.com]
നൈജീരിയ സ്വദേശി ഡാനിയേലിനെയാണ് (40) ഡെൽഹിയിലെ ബുരാരിയിൽനിന്ന് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഡിസംബറിലാണ് പരാതിക്കാരൻ ഫേസ്ബുക്ക് വഴി ബ്രിട്ടീഷ് യുവതിയെന്ന് പരിചയപ്പെട്ട ഡാനിയേലിന്റെ ഫ്രണ്ട് റിക്വസ്റ്റ് സീകരിച്ചത്. പിന്നീട് വാട്സ് ആപ്പിലൂടെ ചാറ്റിംഗ് വഴി വിശ്വാസ്യത നേടുകയായിരുന്നു. താൻ ഇന്ത്യയിൽ വരുന്നുണ്ടെന്നും തന്നെ സഹായിക്കണമെന്നും അറിയിച്ചു കൊണ്ടു പിന്നീട് തട്ടിപ്പ് സംഘം യുവാവിനെ വരുതിയിലാക്കിയായിരുന്നു. ഇതിനിടെ ഡൽഹി കസ്റ്റംസിൽ നിന്നാണെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു നിങ്ങളെ കാണാൻ വന്ന ബ്രിട്ടീഷ് പൗരൻ കസ്റ്റഡിയിൽ ഉണ്ടെന്ന് അറിയിച്ചു.
കസ്റ്റഡിയിലായ ആളുടെ കൈയിൽ കണക്കിൽപെടാത്ത പണവും മറ്റും ഉണ്ടെന്നും അതു വിട്ടു കിട്ടാൻ വലിയ തുക സെക്യൂരിറ്റി നൽകണമെന്നും അറിയിച്ചു. പിടിയിലായവരെ പുറത്തിറക്കുന്ന പക്ഷം പണം തിരിച്ചു തരുമെന്നും പറഞ്ഞു. ഇതനുസരിച്ച് കഴിഞ്ഞ ഡിസംബർ 14, 17 തിയതികളിൽ രണ്ടുതവണയായി അഞ്ചര ലക്ഷം രൂപ കൊണ്ടോട്ടി സ്വദേശിയായ യുവാവ് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഇയാളറിയുന്നത്. ഇതോടെ പോലീസിൽ പരാതി നൽകി. ഫോൺ, ഇ-മൈൽ തുടങ്ങിയവ പരിശോധിച്ചാണ് തട്ടിപ്പ് സംഘത്തിലെ ഡാനിയേലിനെ അന്വേഷണ സംഘം പിടികൂടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment