കൊച്ചി: പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.[www.malabarflash.com]
പാലക്കാട് കുമരംപുത്തൂർ നന്പ്യാത്ത് യൂസഫ് (37) ആണ് ശിക്ഷിക്കപ്പെട്ടത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2014 ഡിസംബർ നാല്, അഞ്ച് തീയതികളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുന്പാവൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
2014 ഡിസംബർ നാല്, അഞ്ച് തീയതികളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുന്പാവൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
25 വയസുകാരനാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും വിശ്വസിപ്പിച്ച പ്രതി പെണ്‍കുട്ടിയെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ പാലക്കാട് കുമരംപത്തൂരിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment