തിരുവനന്തപുരം: മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഈ വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിക്കും. തുടര്‍ന്നു 18നു മലപ്പുറത്തു ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം.[www.malabarflash.com]
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ പേര് ഇടതുകേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. സമീപകാലത്തു വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കമല്‍ സ്ഥാനാര്‍ഥിയായാല്‍ അതു രാഷ്ട്രീയമായി ഇടതുമുന്നണിക്കു ഗുണകരമാകും എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണു സിപിഎം നേതൃത്വം പറയുന്നത്.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയാണു മലപ്പുറം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി.റഷീദലി എന്നിവരും ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. പാര്‍ലമെന്റ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും സംസ്ഥാന നേതൃത്വത്തിന്റെ അധികാരപരിധിയിലാണ്.
മന്ത്രി കെ.ടി.ജലീല്‍ മത്സരിക്കണം എന്നതാണ് ഇനിയൊരു നിര്‍ദേശം. ഇ.അഹമ്മദിനു ലഭിച്ച രണ്ടു ലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷം കുറയ്ക്കാന്‍ നോക്കണം എന്ന വികാരമാണു സിപിഎമ്മിന്റെ പ്രാഥമിക ചര്‍ച്ചകളിലുണ്ടായത്.
സ്ഥാനാര്‍ഥി ആരെന്നത് അതിനാല്‍ നിര്‍ണായകമായി പാര്‍ട്ടി വിലയിരുത്തുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ 20ന് എല്‍ഡിഎഫ് നേതൃയോഗം ചേരും. 21നു മലപ്പുറത്ത് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment