വെള്ളരിക്കുണ്ട്: അവസാന ദിവത്തെ പ്ലസ്ടു പരീക്ഷ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ നിന്നുതന്നെ കാമുകനോടൊപ്പം ഒളിച്ചോടി.
കൊന്നക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച മാലോത്ത് കസ്ബ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂ ള്‍ പരീക്ഷ കഴിഞ്ഞയുടന്‍ വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ തൊട്ടിജീപ്പ് ഡ്രൈവറോടൊപ്പം ഒളിച്ചോടിയത്.
കൊന്നക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച മാലോത്ത് കസ്ബ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂ ള്‍ പരീക്ഷ കഴിഞ്ഞയുടന്‍ വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ തൊട്ടിജീപ്പ് ഡ്രൈവറോടൊപ്പം ഒളിച്ചോടിയത്.
വിദ്യാര്‍ത്ഥിനിയും തൊട്ടിജീപ്പ് ഡ്രൈവറും നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാര്‍ക്കും ഈ പ്രണയം അറിയാം. വിദ്യാര്‍ത്ഥിനിയുടെ കുടുംബം പ്രേമത്തി ല്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. പ്ലസ്ടു പരീക്ഷ കഴിയുന്ന ദിവസം ഒളിച്ചോടുമെന്ന് സൂചന ലഭിച്ച പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളിന്റെ മുന്‍വശത്ത് കാവല്‍ നിന്നെങ്കിലും പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി സ്‌കൂളിന്റെ പിന്നിലൂടെ ഇറങ്ങി കാമുകന്‍ കൊണ്ടുവന്ന കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാസങ്ങളോളം റിമാന്റില്‍ കിടന്നശേഷം പുറത്തിറങ്ങിയ വെള്ളരിക്കുണ്ടിലെ യുവാവിന്റെ കാറില്‍ കയറിയാണ് കമിതാക്കള്‍ സ്ഥലംവിട്ടത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. രജിസ്റ്റര്‍ ചെയ്യാതെതന്നെ പോലീസ് അനേ്വഷണം നടത്തുകയും കമിതാക്കളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തി എത്തിയതിനാല്‍ കമിതാക്കളുടേയും വീട്ടുകാരുടേയും അനുഞ്ജന ശ്രമം കഴിയുംവരെ പോലീസ് കാത്തുനില്‍ക്കുകയായിരുന്നു. ഉടന്‍ വിവാഹം നടത്തിക്കൊടുക്കാമെന്നാണത്രെ ധാരണ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment