Latest News

ബന്ധുക്കള്‍ വിസമ്മതിച്ചു; ഇരു മതങ്ങളില്‍പ്പെട്ടവര്‍ക്ക് സിപിഎം ഓഫീസില്‍ വിവാഹം

എഴുകോണ്‍: ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരു മതങ്ങളില്‍പെട്ടവര്‍ക്ക് സിപിഎം ഓഫീസില്‍വെച്ച് വിവാഹം. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ ഓഫീസായ എഴുകോണ്‍ ഇഎംഎസ് ഭവനിലാണ് മതേതരവിവാഹം നടന്നത്.[www.malabarflash.com]

കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എ എസ് അനീഷിന്റേയും ചാത്തന്നൂര്‍ ഏറം നോര്‍ത്ത് എട്ടു തെങ്ങില്‍ വീട്ടില്‍ അഞ്ജു ജോര്‍ജിന്റേയും വിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു നടത്തിയത്.

ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും കരീപ്ര മേഖലാ സെക്രട്ടറിയുമാണ് അനീഷ്. ബി ടെക് വിദ്യാര്‍ഥിനിയായ അഞ്ജുവുമായി ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു.

മതത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിവാഹത്തിന് വിസമ്മതിച്ചതോടെ സിപിഎം ഇവര്‍ക്കുവേണ്ടി രംഗത്തിറങ്ങി. എഴുകോണ്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സിപിഎം ഓഫീസില്‍ വിവാഹ ചടങ്ങ് നടന്നത്.

നിരവധി സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തി. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയംഗം ആര്‍ സത്യശീലനും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് ആര്‍ അരുണ്‍ബാബുവും നല്‍കിയ ഹാരം അനീഷും അഞ്ജുവും പരസ്പരം അണിയിച്ചു. ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപും സെക്രട്ടറി എ അഭിലാഷും വധുവരന്‍മാര്‍ക്ക് പൂച്ചെണ്ട് നല്‍കി.

സിപിഎം ജില്ലാ കമ്മിറ്റിയംഗം പി എ എബ്രഹാം, ഏരിയ കമ്മിറ്റിയംഗം കെ ഓമനക്കുട്ടന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് കൃഷ്ണകുമാര്‍, കോട്ടവിള മോഹനന്‍, ആര്‍ രാധാകൃഷ്ണന്‍, വി ആര്‍ വിപിന്‍, രഞ്ജിനി അജയന്‍, സന്ദീപ്, സുജിത് എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ആശംസയര്‍പ്പിച്ചു. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് കമ്മിറ്റി ഏര്‍പ്പാടാക്കിയ വിവാഹസദ്യയും കഴിച്ച ശേഷമാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പോയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.