കളനാട്: സജീവ സുന്നീ പ്രവര്‍ത്തകന്‍ കളനാട്ടെ മുഹമ്മദ് റഫീഖിന്റെ (35) മൃതദോഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.[www.malabarflash.com]
ഷാര്‍ജ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ ഫാന്‍സി കട നടത്തിവരികയായിരുന്നു റഫീഖ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനായി കടയടച്ച് പോകുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട് മുറിയിലേക്ക് പോകുന്നതിനായി സ്‌റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ദുബൈയില്‍ നിന്നും ഞായറാഴ്ച രാത്രിയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച മൃതദേഹം കളനാട് കൊമ്പന്‍പാറയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഖബറടക്കുകയായിരുന്നു.
ജനാസ നിസ്‌ക്കാരത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍ ആദൂര്‍, മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമസ്ത ജില്ലാ സിക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്,
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സഅദിയ്യ പ്രൊഫസര്‍മാരായ. അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ഫാളില്‍ സഅദി, ചിയ്യൂര്‍ അബ്ദുല്ല സഅദി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, നേതാക്കളായ ജലീല്‍ കടവത്ത്, അഹ്മദ് ഒരവങ്കര, മുഹമ്മദ് കുഞ്ഞി കടവത്ത്, മുസ്ലിം ജമാ അത്ത് ജില്ലാ ജന.സിക്രട്ടറി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലം പാടി, സുന്നീ നേതാക്കളായ ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്മദ് മുസ്ലിയാര്‍ കുണിയ, ആബിദ് സഖാഫി മവ്വല്‍, ഫൈസല്‍ ഉദുമ, എസ് ഡി പി ഐ നേതാവ് ശിഹാബ് കടവത്ത്, നാഷണല്‍ ലീഗ് നേതാവ് ഖാദര്‍ ഒരവങ്കര തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.

ഖബറടക്കത്തിന് ശേഷം പള്ളിയില്‍ നടന്ന തഹ് ലീല്‍ സദസ്സിന് ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment