ഉദുമ: തകര്‍ന്നുവീഴാറായ ഉദുമ മുല്ലച്ചേരി പാലം പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കാനുള്ള നടപടി ഫയലില്‍ ഒതുങ്ങി.[www.malabarflash.com]
ഉദുമ നാലാംവാതുക്കല്‍ മൈലാട്ടി വഴി ദേശീയപാതയിലേക്ക് എത്തുന്ന വഴിയിലെ മുല്ലച്ചേരി പാലവും തടയണയും കാല്‍നൂറ്റാണ്ട് മുന്‍പാണ് നിര്‍മിച്ചത്. പാലത്തിന്റെ അടിഭാഗം ദ്രവിച്ച്, കമ്പികളെല്ലാം പുറത്തുകാണാവുന്ന സ്ഥിതിയിലാണ്. പാലം ഉറപ്പിച്ചിരിക്കുന്ന രണ്ടുവശങ്ങളിലുള്ള തൂണുകള്‍ക്കും വിള്ളലുണ്ട്.
അപകടാവസ്ഥ തിരിച്ചറിഞ്ഞ പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഇരുവശത്തും വലിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപേകരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതവഗണിച്ച് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് മുല്ലച്ചേരിയില്‍ പുതിയപാലം നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതി ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പാലം നിര്‍മിക്കാന്‍ തുകയും അനുവദിച്ചിരുന്നു. പക്ഷേ, നിര്‍മാണപ്രവൃത്തി മാത്രം തുടങ്ങിയില്ല.
മുല്ലച്ചേരി പാലം പണിയാന്‍ നബാഡ് മൂന്ന് കോടി അനുവദിച്ചിട്ടുണ്ടെന്ന് കെ.കുഞ്ഞിരാമന്‍എം.എല്‍.എ. ഓഫീസില്‍ നിന്നറിയിച്ചു. ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി, സാങ്കേതിക അനുമതിക്കായി ബന്ധപ്പെട്ടവരുടെ ഓഫീസിലേക്ക് അയച്ചത് മടക്കി അയച്ചു. ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും ടി.എസ്.ഇനിയും കിട്ടിയിട്ടില്ലെന്നും എം.എല്‍.എ. ഓഫീസ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം മഴ കുറവായതിനാല്‍ മുല്ലച്ചേരി തോട്ടില്‍ വെള്ളം പൊങ്ങിയിരുന്നില്ല. ഇത്തവണ തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തൂണും പാര്‍ശ്വഭിത്തിയും കുത്തൊഴുക്കില്‍ ഒഴുകിപ്പോകുമെന്ന്പ പരിസരവാസികള്‍ പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment