Latest News

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറു വയസ്സുകാരന്‍ തളര്‍ന്നുവീണ് മരിച്ചു

കാസര്‍കോട്:  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി തളര്‍ന്നു വീണ് മരിച്ചു. ചേരൂരിലെ ബേഡകം ഷെരീഫ് - ജാസ്മിന്‍ ദമ്പതികളുടെ മകനും ചേരൂര്‍ ഐ ഐ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് യാഫി (ആറ്) യാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ യാഫി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സഹോദരങ്ങള്‍ മൊയ്തീന്‍ ജാസില്‍ (15), ഫാത്വിമ (11). ഗള്‍ഫിലുള്ള പിതാവ് ഷെരീഫ് ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. മൃതദേഹം രാവിലെ ഏഴ് മണിയോടെ ചേരൂര്‍കോട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.