തൃശൂർ: ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫി ഹൗസിൽനിന്നു മസാലദോശ കഴിച്ച വിദ്യാർഥിയുടെ തൊണ്ടയിൽ ദോശയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങി.[www.malabarflash.com]
എടമുട്ടം സ്വദേശി അറുമുഖന്റെ മകനായ പ്ലസ്ടു വിദ്യാർഥി ഹരിചന്ദിന്റെ തൊണ്ടയിലാണ് മസാലയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങിയത്.
ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വല്യമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ഹരിചന്ദ്. ദോശ കഴിച്ചതിനെത്തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടു.
ഉടൻതന്നെ ഹരിചന്ദിനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ശ്വാസതടസം ഗുരുതരമായതിനാൽ എൻഡോസ്കോപ്പി പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് തൊണ്ടയിൽ ഇരുമ്പുകഷണം കുരുങ്ങിയതായി മനസിലായത്. തുടർന്ന് ഡോ. സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറെനേരത്തെ പരിശ്രമത്തിനു ശേഷം ഇരുമ്പുകഷണം പുറത്തെടുത്തു. വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്ഐ സേതുമാധവൻ ഇന്ത്യൻ കോഫി ഹൗസിലെത്തി പരിശോധന നടത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment