Latest News

  

കളനാട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: കളനാട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട്ടെ പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് റഫീഖ് (35) ആണ് മരിച്ചത്. ഷാര്‍ജ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ ഫാന്‍സി കട നടത്തിവരികയായിരുന്നു റഫീഖ്. [www.malabarflash.com]

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനായി കടയടച്ച് പോകുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട റഫീഖ് മുറിയിലേക്ക് പോകുന്നതിനായി സ്റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: ഖദീജ. ഭാര്യ: നജ്മുന്നിസ മേല്‍പ്പറമ്പ് മാക്കോട്. മക്കള്‍: സിയാദ് (കളനാട് ഹൈദ്രോസ് ജമാഅത്ത് യു കെ ജി വിദ്യാര്‍ത്ഥി), ഫാത്വിമ (രണ്ടര വയസ്). സഹോദരങ്ങള്‍: അബ്ദുര്‍ റഹീം (ഷാര്‍ജ), ബേക്കല്‍ മൗവ്വലിലെ ഇസ്മാഈലിന്റെ ഭാര്യ ഫാഇസ, ബേക്കലിലെ ഹാരിസിന്റെ ഭാര്യ ആമിന, അതിഞ്ഞാലിലെ റിയാസിന്റെ ഭാര്യ സര്‍ഫീന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.