രാജപുരം: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജപുരം കോളിച്ചാലിലെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ പരാതിയിലാണ് രാജപുരത്തെ ഓട്ടോഡ്രൈവര്‍ മനീഷ് ജോസഫ്(39)നെതിരെ രാജപുരം പോലീസ് കേസെടുത്തത്.[www.malabarflash.com]
രണ്ടു കുട്ടികളുളള വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ഇയാള്‍ പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. എന്നാല്‍ അവസാന നിമിഷം മനീഷ് വീട്ടമ്മയെ ഒഴിവാക്കുകയായിരുന്നു.
മനീഷിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വീട്ടമ്മയുമായുളള പ്രണയത്തെ ചൊല്ലി മനീഷിന്റെ ഭാര്യ കലഹിക്കുകയും ഗാര്‍ഹിക പീഡനത്തിന് മനീഷിന്റെ പേരില്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കേസ് നടന്നുവരികയാണ്. വിവാഹബന്ധം വേര്‍പിരിയാന്‍ ഭാര്യ കോടതിയില്‍ നല്‍കിയ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് വീട്ടമ്മയുടെ പരാതിയില്‍ മനീഷിനെതിരെ മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിനെ തുടര്‍ന്ന് മനീഷ് ഒളിവില്‍ പോയിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment