Latest News

അക്രമികളെ ഒറ്റപ്പെടുത്തണം: പി കരുണാകരന്‍ എംപി

കാസര്‍കോട്: വര്‍ഗീയ സംഘര്‍ഷത്തിലൂടെ ജില്ലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പി കരുണാരന്‍ എംപി അഭ്യര്‍ഥിച്ചു.[www.malabarflash.com]

എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കാസര്‍കോട് കുറേക്കാലമായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നത്. ഇത് ഇഷ്ടപ്പെടാത്തവരാണ് കാരണമില്ലാതെ പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് കയറി മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയത്. 

ജില്ലയില്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്. പിടിയിലായ പ്രതികള്‍ പ്രദേശിക ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കാസര്‍കോട് കലാപമുണ്ടാക്കല്‍ ലക്ഷ്യമിട്ടുള്ള കൊല ബോധപൂര്‍വമാണ്. വളരെ പെട്ടെന്നുതന്നെ പ്രത്യേക അന്വേഷക സംഘം പ്രതികളെ പിടികൂടിയത് അഭിനന്ദനാര്‍ഹമാണ്. 

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുെണ്ടങ്കില്‍ അതിനും തയ്യാറാകണമെന്ന് പി കരുണാകരന്‍ എംപി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.