Latest News

കുട്ടികളുടെ സൈബര്‍ ദുരുപയോഗത്തിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം - സയ്യിദ് അത്വാഉല്ലാഹ് തങ്ങള്‍

കാസര്‍കോട് : സൈബര്‍ ദുരുപയോഗവും മയക്കു മരുന്നുകളും നല്ലൊരു ശതമാനം കുട്ടികളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നതായി സയ്യിദ് അത്വാഉല്ലാഹ് തങ്ങള്‍ ഉദ്യാവരം അഭിപ്രായപ്പെട്ടു.[www.malabarflash.com] 

ഈ പ്രതിസന്ധിയില്‍ നിന്ന് കുരുന്നുകളെ മോചിപ്പിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രഫഷനല്‍സ് (കാമ്പ്) കാസര്‍കോട് സിറ്റി ടവറില്‍ സംഘടിപ്പിച്ച മിഡില്‍ പാത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ജീവിതത്തിരക്കിനിടയില്‍ രക്ഷിതാക്കള്‍ക്ക് മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ ഈ പ്രവണത കൂടുതലാണ്. രക്ഷിതാക്കളുടെ ലാളന ലഭിക്കാത്ത കുട്ടികള്‍ അതി വേഗം മറ്റു കൂട്ടു കെട്ടുകളിലേക്ക് നീങ്ങുന്നു. 

സോഷ്യല്‍ മീഡിയകളുടെ അമിത ഉപയോഗം കുട്ടികളെ ലഹരിയിലേക്കും മറ്റു അസാന്മാര്‍ഗിക മാര്‍ഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. വീടുകളും വിദ്യാലയങ്ങളും ഇതിനെതിരെ ഉണര്‍ന്നു ചിന്തിക്കണം. തങ്ങള്‍ ആവശ്യപ്പെട്ടു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ ഫസ്ലുറഹ്മാന്‍, ഡോ അബ്ദുല്ല കാഞ്ഞങ്ങാട്, ഡോ അബൂബക്കര്‍, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, പ്രഫ. യൂസുഫ് ബാഡൂര്‍, സയ്യിഗ് അലവി തങ്ങള്‍ ചെട്ടുംകുഴി, മുഹമ്മദ് സഖാഫി പാത്തൂര്‍, പി. ബി ബഷീര്‍, അബ്ദു റഹ്മാന്‍ മുട്ടത്തൊടി, മൊയ്തു മാസ്റ്റര്‍ ഉപ്പള, സുല്‍സണ്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.