Latest News

റിയാസ് മുസ്‌ല്യാര്‍ വധം: ഗൂഢാലോചന അന്വേഷിക്കുമെന്ന് പോലീസ്

കാസര്‍കോട്: റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ ഗൂഢാലോചന ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞു.[www.malabarflash.com] 

കേസുമായി ബന്ധപ്പെട്ട നിരവധി പരിശോധനകള്‍ നടത്താനുണ്ട്. അപ്പോള്‍ പ്രതികളുടെ എണ്ണം കൂടിയേക്കാം, കൂടാതിരുന്നേക്കാം. കൊലക്കുമുമ്പ് നടന്ന, കബഡി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട പ്രകോപനപരമായ പ്രസംഗം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതിന്റെ സി.ഡി ഹാജരാക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇതുവരെ പ്രതികളുടെ അറസ്റ്റിലാണ് കേന്ദ്രീകരിച്ചത്. ഇനി തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ട്. സാക്ഷികളുടെ കാര്യത്തില്‍ കൃത്യത വരുത്താനുണ്ട്. തിരിച്ചറിയല്‍ പരേഡ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. കേസുമായും അന്വേഷണ റിപ്പോര്‍ട്ടുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് ഡോ. ശ്രീനിവാസ് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടില്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെട്ടില്ലെന്ന വിവാദം സര്‍ക്കാറിെന്റ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തില്‍ മാറ്റമുണ്ടായതെന്നാണ് സൂചന. റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് ബി.എം.എസിന്റെ നേതൃത്വത്തില്‍ മീപ്പുഗിരിയില്‍ അഡ്വ. സുഹാസ് സ്മാരക കബഡി ടൂര്‍ണമെന്റ് നടന്നിരുന്നു. ഈ ടൂര്‍ണമെന്റിലെ നേതാവിെന്റ ഉദ്ഘാടന പ്രസംഗം പ്രകോപനമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഗൂഢാലോചന നടന്നുവെന്നത് അന്വേഷണ സംഘം ആദ്യം എഴുതിത്തള്ളിയത്. 

റിയാസ് മുസ്‌ല്യാര്‍ വധക്കേസ് അന്വേഷണം മറ്റ് ദിശകളിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തലവന്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. അതിനിടെ, അറസ്റ്റിലായ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.