കാസര്‍കോട്: പഴയ ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള മുറിയില്‍ മദ്രസാധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]
കൊലപാതക വിവരമറിഞ്ഞ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കൊലയാളികളെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം കാസര്‍കോട്ട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലക്ക് പുറത്ത് നിന്നുള്ള സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി എം.എല്‍.എ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment