കാസര്‍കോട് : പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് മദ്രസ അധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. കെ ഗോപാലകൃഷ്ണപിള്ള കാസര്‍കോട്ടെത്തി.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ടെത്തിയ അദ്ദേഹം പ്രത്യേക അന്വേഷണ സംഘതലവന്‍ എ ശ്രീനിവാസിനും സംഘാംഗങ്ങള്‍ക്കും ഒപ്പമാണ് ചൂരിയിലെത്തിയത്. റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ മുറി, പള്ളി, പള്ളിപരിസരം, ഇവിടേക്കുള്ള വഴികള്‍ എന്നിവയെല്ലാം പരിശോധന നടത്തി.
കേസിനു ശാസ്ത്രീയ പിന്‍ബലം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് റിയാസ് മുസ്‌ല്യാരുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജ്ജന്റെ സഹായം അന്വേഷണ സംഘം തേടിയത്.
തെളിവുകളുടെ അഭാവത്തില്‍ കോടതികളില്‍ നിന്നു തള്ളി പോകാന്‍ സാധ്യതയുള്ള കേസുകള്‍ക്കു പോലും തുമ്പുണ്ടാക്കി പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കുന്നതിനു ഗോപാലകൃഷ്ണ പിള്ളയുടെ സേവനം പല കേസുകളിലും പോലീസ് നേരത്തെ തേടിയിരുന്നു.
റിയാസ് മുസ്‌ല്യാരുടെ കൊലപാതക കേസിലും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫോറന്‍സിക് സര്‍ജ്ജന്റെ സഹായം തേടിയത്. എന്നാല്‍ സന്ദര്‍ശനത്തിനു ശേഷം പോലീസ് സര്‍ജ്ജന്‍ നല്‍കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്തൊക്കെയാണെന്നും അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment