കാസര്‍കോട്: വാട്ടര്‍ അതോറ്റിയുടെ ആന്റി തെഫ്റ്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 1.55 ലക്ഷത്തിന്റെ ജലമോഷണം പിടിച്ചു.[www.malabarflash.com]
കളനാട് നിന്നും ഒരു ലക്ഷം രൂപയുടെ ജല മോഷണമാണ് കണ്ടെത്തിയത്. കളനാട്ടെ ബഷീറിനാണ് ഒരുലക്ഷം പിഴയിട്ടത്. ഇയാളുടെ വീട്ടിലേക്കും, വാടക ക്വാര്‍ട്ടേഴ്‌സിലേക്കുമെല്ലാം, പറമ്പിനരികിലൂടെ പോകുന്ന വാട്ടര്‍ അതോറ്റിയുടെ പെപ്പില്‍ നിന്നും സ്വന്തമായി കണക്ഷന്‍ എടുത്താണ് വെള്ളം മോഷ്ടിച്ചിരുന്നത്. ഇതാണ് അന്വേഷണ സംഘം പിടികൂടിയത്.
പിഴയായി വിധിച്ച ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വെള്ളിയാഴ്ച തന്നെ അടച്ചു. ബാക്കി തുക തവണകളായി അടക്കാന്‍ ബഷീര്‍ സാവകാശം ചോദിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ ഭാഗത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ വന്നിരുന്നു. ഇതിനിടയിലാണ് തെഫ്റ്റ് സ്‌ക്വാഡിന് ജലമോഷണത്തെപ്പററി വിവരം കിട്ടുന്നത്. അതേ സമയം ഈ ജല മോഷണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിക്കും, വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കവും തുടങ്ങി.

ഇതേ സ്‌ക്വാഡ് കാസര്‍കോട് നായന്മാര്‍മൂലയിലും, ആലംപാടിയിലും നടത്തിയ പരിശോധനയിലും രണ്ടിടത്ത് മോഷണം കണ്ടെത്തി. നായന്മര്‍മൂലയിലെ ഇബ്രാഹിമില്‍ നിന്ന് 25000 രൂപയും, ആലംപാടിയിലെ ഹനീഫയുടെ വീട്ടില്‍ 30,000 രൂപയുടെ വെള്ളം മോഷണമാണ് പിടികൂടിയത്.
വരള്‍ച്ച അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോററ്റി പരിശോധന ശക്തമാക്കിയത്.പുഴകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിചച്ച് ആവശ്യത്തില്‍ കൂടുതല്‍ ജലം എടുക്കുന്നവരും നിരീക്ഷണത്തിലാണെന്ന് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment