കാസര്‍കോട്: ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനം മദ്രസ അധ്യാപകനുമായ റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും കാഞ്ഞങ്ങാട് സബ് ജയിലില്‍ നിന്നും ശനിയാഴ്ച ഉച്ചയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.[www.malabarflash.com]
കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലാണ് ഇവരുടെ സെല്‍. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനു മുന്‍പായി തിരിച്ചറിയല്‍ പരേഡ് നടത്തും. ജയിലില്‍ തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നാണു സൂചന.
റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാസര്‍കോട് കേളുഗുഡെ സ്വദേശികളായ എസ്.അജേഷ് (20), നിധിന്‍ (19), അഖിലേഷ് (25) എന്നിവരാണു കഴിഞ്ഞദിവസം അറസ്റ്റിലായത്.
കൊലപാതകം നടന്ന 20നു രാത്രി റിയാസിനൊപ്പം പളളിയിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്ന പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍, പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരന്‍, സംഘര്‍ഷമുണ്ടായ ചൂരിപ്പാലം ഹോട്ടല്‍, മീപ്പുഗിരി എന്നിവിടങ്ങളിലെ യുവാക്കള്‍ എന്നിവര്‍ പ്രതികളെ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കുമെന്നും ഇതിനുള്ള നടപടികള്‍ തുടരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
തിരിച്ചറിയല്‍ പരേഡ് നടത്തിയതിനു ശേഷം പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി, രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍, താളിപ്പടുപ്പില്‍ നിന്നു മോഷ്ടിച്ച ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളും കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കും
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment