കോഴിക്കോട്: പല പ്രമുഖരും മുന്നിട്ടിറങ്ങി ഇടയ്ക്ക് പാളിപ്പോയ സുന്നീ ഐക്യത്തിന് വേദിയൊരുങ്ങുന്നു.[www.malabarflash.com]
കഴിഞ്ഞ ദിവസം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സുന്നികള്‍ക്കിടയില്‍ ഏത് വിധേനയും ഐക്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വര്‍ഷങ്ങളായി രണ്ട് ചേരിയിലായി നിലകൊളളുന്ന ഇരുവിഭാഗം സുന്നി പ്രവര്‍ത്തകരുടെ ഐക്യ ചര്‍ച്ചകള്‍ സജീവമായത്.
കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം ഇരു സംഘടനകളിലെയും യുവനേതാക്കളാണെന്ന ആലിക്കുട്ടി മുസ്‌ല്യാരുടെ തുറന്ന് പറച്ചിലോടെ ഇരുവിഭാഗത്തിലെ യുവനേതാക്കളും നേതൃത്വത്തിന്റെ ഏത് തീരുമാനത്തെയും അംഗീകരിക്കാന്‍ തയ്യാറെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേരളത്തിലെ ഇരുവിഭാഗം സുന്നീ പ്രവര്‍ത്തകരിലും ആവേശം ഉണ്ടാക്കി. [www.malabarflash.com]
നവമാധ്യമങ്ങളില്‍ സുന്നീ ഐക്യ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി അണികള്‍ സജീവമായി രംഗത്തെത്തി. കൂടാതെ കാന്തപുരം വിഭാഗത്തിന്റെ എസ്.എസ്.എഫിന്റെയും ഇ.കെ. വിഭാഗത്തോടൊപ്പമുളള എസ്.കെ. എസ്.എസ്.എഫിന്റെയും കൊടികള്‍ കൂട്ടികെട്ടി ഉയര്‍ത്തിയതും ഐക്യ ശ്രമങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചതും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആലിക്കുട്ടി മുസ്‌ല്യാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇ.കെ. വിഭാഗം സമസ്തയുടെ കീഴിലുളള ദര്‍ശന ചാനലില്‍ സുന്നീ ഐക്യത്തെപ്പററിയുളള ചര്‍ച്ചയില്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയും ഇ.കെ. വിഭാഗത്തിലെ നാസര്‍ ഫൈസി കൂടത്തായിയുമാണ് പങ്കെടുത്തത്. [www.malabarflash.com]
നേതാക്കളുടെ ഐക്യ ശ്രമങ്ങള്‍ക്ക് സംഘടനയിലെ എല്ലാ വിഭാഗം ആളുകളുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് തുറന്നടിച്ച അബ്ദുല്‍ ഹക്കീം അസ്ഹരി ഐക്യ ശ്രമങ്ങളുടെ 80 ശതമാനവും വിജയം കൈവരിച്ചതായി അറിയിച്ചു.നേതൃത്വം ആവശ്യപ്പെട്ടാല്‍ കാന്തപുരം വിഭഗത്തോടുളള എല്ലാ എതിര്‍പ്പുകളും അവസാനിപ്പിച്ച് ഐക്യത്തിലേക്ക് നീങ്ങാന്‍ തയ്യാറെന്ന് നാസര്‍ ഫൈസിയും പ്രഖ്യാപിച്ചു. [www.malabarflash.com]
ഇരു വിഭാഗം സമസ്തയുടെയും മുതിര്‍ന്ന നേതാക്കള്‍ അടുത്തകാലത്തായി പലവേദികളിലും ഒരുമിച്ചു പങ്കെടുത്തിരുന്നുവെങ്കിലും യുവജന നേതാക്കള്‍ അകലം പാലിക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ നാസര്‍ ഫൈസിയുടെയും ഹക്കീം അസ്ഹരിയുടെയും പ്രസ്താവനകള്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ ഉടന്‍ തന്നെ ഐക്യമുണ്ടാവുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.[www.malabarflash.com]
മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മന്ത്രി കെ.ടി ജലീലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് വിശദമായി ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടായതായും അറിയുന്നു. [www.malabarflash.com]
അതേ സമയം കഴിഞ്ഞ നിയമസഭ തിരെഞ്ഞടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന കാന്തപുരം വിഭാഗം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ തീരുമാനിച്ചതായാണ് സൂചന. എന്നും ലീഗിനൊപ്പമുണ്ടായിരുന്ന ഇ.കെ. വിഭാഗവും ഇതേ നിലപാടെടുത്തേക്കും.[www.malabarflash.com]
അതിനിടെ റംസാനിന് മുമ്പായി ഇരുവിഭാഗം സുന്നീ നേതാക്കളെയും ഒരോ വേദിയില്‍ അണിനിരത്തി മുത്തലാഖ് അടക്കമുളള സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് സമ്മേളനം നടത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സമ്മേളനത്തിലായിരിക്കും കേരളത്തിലെ സുന്നികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സുന്നി ഐക്യം സാക്ഷാത്കരിക്കപ്പെടുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment