കാസര്‍കോട്: കേസില്‍ പ്രതികളായ അജേഷും നിതിന്‍ റാവുവും അഖിലേഷും ഉറ്റ ചങ്ങാതിമാരാണ്. മാര്‍ച്ച് 20ന് വൈകിട്ട് മൂവരും താളിപ്പടുപ്പ് മൈതാനത്തിനടുത്തെത്തി.ജോലി കഴിഞ്ഞ് വരികയായിരുന്ന അഖിലേഷ് ബിയറും ബ്രാണ്ടിയും വാങ്ങിയാണ് വന്നത്. അജേഷിന്റെ കയ്യില്‍ കഞ്ചാവുമുണ്ടായിരുന്നു. ബിയറും ബ്രാണ്ടിയും മൂവരും കുടിച്ചു. കഞ്ചാവ് ബീഡിയും പുകച്ചു. അര്‍ധരാത്രി വരെ ലഹരിയുടെ ഉപയോഗം നീണ്ടു നിന്നു. [www.malabarflash.com]
അതോടെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന മൃഗം പുറത്ത് ചാടി. ആരെയെങ്കിലും താന്‍ കൊല്ലുമെന്ന് അജേഷ് മറ്റുള്ളവരോട് പറഞ്ഞുവത്രെ. കത്തിയുമായി അജേഷ് താളിപ്പടുപ്പ് മുതല്‍ കേളുഗുഡ്ഡ വരെ നടന്നാണ് പോയത്. അകമ്പടി പോലെ അഖിലേഷും നിതിന്‍ റാവുവും ബൈക്കില്‍ പിന്തുടര്‍ന്നു. റോഡ് വിജനമായിരുന്നു. ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലായിരുന്നു അജേഷ് പള്ളി വരെ നടന്ന് നീങ്ങിയത്.
ഗെയ്റ്റ് തുറന്ന് ആദ്യം പോയത് മദ്രസയിലേക്കാണ്. അവിടെ ആരുമുണ്ടായിരുന്നില്ല. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയിരുന്നു. ഒരു കല്ലുമായി നിതിന്‍ റാവുവും പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. പിറ്റേന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട പാഠഭാഗങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു റിയാസ് മുസ്‌ല്യാര്‍.
അലുമിനിയം ഗ്രില്‍ തുറക്കുന്ന ശബ്ദം കേട്ട് റിയാസ് മൗലവി പുറത്തേക്ക് നോക്കി. ആക്രോശിച്ചു കൊണ്ട് അജേഷ് കത്തിയുമായി ഓടിയടുത്തു. ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ നിതിന്‍ റാവു കയ്യില്‍ കരുതിയ കല്ല് അദ്ദേഹത്തിന് നേരെ എറിഞ്ഞു. അതോടെ വാതിലടച്ച് അദ്ദേഹം പള്ളിക്കകത്തേക്ക് പോയി മൈക്കിലൂടെ നാട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. 28 തവണ കുത്തിയതും അജേഷ് ഒറ്റക്കായിരുന്നുവെന്നാണ് മൊഴി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment