Latest News

വേക്കപ്പ് അംഗങ്ങള്‍ക്കും മക്കള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ്

കാസര്‍കോട്:  പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വേക്കപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പോട് കൂടി കമ്പ്യൂട്ടര്‍ പഠിക്കാനുള്ള അവസരമൊരുക്കുന്നു. ജില്ലയിലെ കമ്പ്യൂട്ടര്‍ സെന്ററുമായി കൈകോര്‍ത്താണ് വേക്കപ്പ് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.[www.malabarflash.com]

കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടാലി ബംഗളൂരു, ഐ എസ് ഒ 90012009, ഐ സി ബി ലണ്ടന്‍ എന്നിവയുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഡിജിറ്റല്‍ ലോകത്തെ പുതിയ സാധ്യതകളും അവസരങ്ങളും വേക്കപ്പ് അംഗങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് വേക്കപ്പ് ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നതെന്ന് ചെയര്‍മാന്‍ അസീസ് അബ്ദുല്ല പറഞ്ഞു.

കോഴ്‌സുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ കൂടാതെ സ്‌പോക്കണ്‍ ഇംഗ്ലീഷ്, വ്യക്തിത്വ വികസനം എന്നീ കോഴ്‌സുകള്‍ വേക്ക് അപ്പ് അംഗങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കും. കോഴ്‌സ് പഠിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ 04994 220973, 00917736995689, 00971552345213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.