ന്യൂഡൽഹി: ശൗചാലയത്തിൽനിന്നുള്ള അതിരൂക്ഷ ദുർഗന്ധത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു.[www.malabarflash.com]
ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് ഹൈദരാബാദിലേക്കു വഴിതിരിച്ചുവിട്ടത്. ബോയിംഗ് 737 വിമാനത്തിൽ 184 യാത്രക്കാരും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്.
വിമാനം പറന്നുതുടങ്ങി കുറച്ചുസമയത്തിനുശേഷം കോക്പിറ്റിലേക്കു ദുർഗന്ധം രൂക്ഷമായതിനാൽ വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
ഒരു മണിക്കൂറിനുശേഷം പിഴവ് പരിഹരിച്ച് വിമാനം വീണ്ടും ഡൽഹിയിലേക്കു പുറപ്പെട്ടു. വിമാനം നിലത്തിറക്കിയ കാര്യം സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ദുർഗന്ധമുണ്ടാകാനുള്ള കാരണം ഇദ്ദേഹം വിശദീകരിച്ചില്ല.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment