കണ്ണൂർ: ഭീതിജനകമായ ഏഴു മണിക്കൂറുകള്‍ക്ക് ശേഷം കണ്ണൂര്‍ കസാനകോട്ടയിലെ ജനങ്ങള്‍ക്ക് ശ്വാസം നേരെ വീണു. കണ്ണൂർ നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലിയെ പിടികൂടി.[www.malabarflash.com]
കണ്ണൂർ തായത്തെരു റെയിൽവേ ഗേറ്റിനു സമീപമിറങ്ങിയ പുലിയെ മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിന്നീട് ഇതിനെ പ്രത്യേക കൂട്ടിലാക്കി. തുടര്‍ന്ന് പുലിയെ വനംവകുപ്പിന്റെ കെണിയിലാക്കി വനത്തിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ തായത്തെരു റെയിൽവേ ഗേറ്റിന് സമീപം കാണപ്പെട്ട പുലി, മൂന്നു പേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. പിന്നീട്, റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ രാത്രി പത്തരയോടെ വയനാട്ടില്‍ നിന്നെത്തിയ വനംവകുപ്പിലെ വിദഗ്ദ സംഘമാണ് പുലിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment