ഉദുമ : മോട്ടോര്‍നന്നാക്കി കിണറ്റില്‍ നിന്നും കയറുന്നതിനിടയില്‍ പിടി വിട്ട് വെള്ളത്തിലേക്ക് വീണയാളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.[www.malabarflash.com]
ഉദുമ ആറാട്ട് കടവിലെ എം.മോഹനനെയാണ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്‌നിശമന സേന രക്ഷിച്ചത്. പാലക്കുന്ന് മത്സ്യമാര്‍ക്കററിന് പിറകിലുള്ള പറമ്പിലെ 30 അടി താഴ്ചയുള്ള കിണറ്റിലാണ് മോട്ടര്‍മെക്കാനിക്ക് വീണത്.
കേടായ പമ്പിന്റെ തകരാര്‍ പരിഹരിച്ച ശേഷം പടവില്ലാത്ത കിണറ്റില്‍ നിന്നും കയര്‍ വഴി കയറുമ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. അസി: സ്‌റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണരക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment