Latest News

നടന്‍ വിക്രം ചാറ്റര്‍ജിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; കൂടെയുണ്ടായിരുന്ന നടി മരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടനായ വിക്രം ചാറ്റര്‍ജിയുടെ കാര്‍ അപകടത്തില്‍ പെട്ടു. കാറിലുണ്ടായിരുന്ന മോഡല്‍ സോണികാ സിംഗ് തല്‍ക്ഷണം മരിച്ചു.[www.malabarflash.com]

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. നടനും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നു.

അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെയും ആദ്യം തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കൊന്നുമില്ല എന്ന് കണ്ട് അഡ്മിറ്റ് ചെയ്തിരുന്നില്ല. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം. ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സോണിക സിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

2012 ല്‍ ബെഡ്റൂം എന്ന ചിത്രത്തിലൂടെയാണ് വിക്രം ചാറ്റര്‍ജി സിനിമയിലെത്തിയത്. ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധേയനായി. തുടര്‍ന്ന് 11 സിനിമകളില്‍ അഭിനയിച്ചു. പലതും ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ ബിഗ് ബോസിലും ചാറ്റര്‍ജി ഉണ്ടായിരുന്നു. ടി വി സീരിയലുകളിലും ശ്രദ്ധേയനാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.