Latest News

ഐഎസില്‍ ചേര്‍ന്ന ഒരു മലയാളികൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം

കാസര്‍കോട്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന ഒരു മലയാളികൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹിയയാണ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.[www.malabarflash.com] 

കാസര്‍കോട്ടു നിന്ന് കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചത്. ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന പടന്ന സ്വദേശി അഷ്ഫാക്കാണ് സന്ദേശം അയച്ചിട്ടുള്ളത്. ഐഎസില്‍ ചേര്‍ന്ന മലയാളികളുമായി ബന്ധപ്പെട്ട വിവരങ്ങളുമായി ഇയാള്‍ നേരത്തെയും സന്ദേശങ്ങള്‍ അയച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ഷെല്ലാക്രമണത്തില്‍ എൈഎസില്‍ ചേര്‍ന്ന രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടതായി നേരത്തെ സന്ദേശം ലഭിച്ചിരുന്നു. ടി.കെ. ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ് (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു സന്ദേശം. ഹഫീസുദ്ദീന്‍ ജനുവരി 27ന് അഫ്ഗാനിസ്ഥാനില്‍ ആളില്ലാ വിമാന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 

പിന്നീട് 13 മലയാളികള്‍ കൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നെങ്കിലും ഇതു തെറ്റാണെന്ന് സന്ദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മലയാളി കൂടി കൊല്ലപ്പെട്ടുവെന്ന സന്ദേശം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.