ബേക്കല്‍: പനയാല്‍, കാട്ടിയടുക്കത്തെ ദേവകി (64) യുടെ കൊലയാളികളെ കണ്ടെത്താന്‍ അന്വേഷണ സംഘം ലോക പ്രശസ്‌ത മനഃശാസ്‌ത്രജ്ഞന്റെ സഹായം തേടി.[www.malabarflash.com]
കാസര്‍കോട് ജില്ലക്കാരനും സ്‌കോട്ട്‌ലാന്റ് പോലീസിനെ പോലും കേസ് അന്വേഷണത്തിനു സഹായിക്കുകയും ചെയ്‌ത മനഃശാസ്‌ത്രജ്ഞന്റെ സഹായമാണ് തേടിയത്.
ഇക്കഴിഞ്ഞ ജനുവരി 13ന് ആണ് കാട്ടിയടുക്കത്തെ വീട്ടില്‍ തനിച്ചു താമസിക്കുന്ന ദേവകിയെ വീട്ടിനകത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ശ്വാസം മുട്ടിച്ചതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്.
കൊലയാളിയെ കണ്ടെത്തുന്നതിനായി ദേവകിയുടെ ബന്ധുക്കളെയടക്കം നൂറിലേറെ പേരെ ചോദ്യം ചെയ്‌തുവെങ്കിലും കൊലയാളിയെ കണ്ടെത്തുന്നതിനുള്ള ഒരു സൂചനയും ലഭിച്ചില്ല. മൃതദേഹത്തില്‍ നിന്നു ലഭിച്ച മുടിയിഴകള്‍ വിശദമായ പരിശോധനയ്‌ക്കു വിധേയമാക്കിയെങ്കിലും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.മുടി പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടു പിന്നാലെ കാണാതായ ഒരു യുവാവിനെയും യുവതിയെയും കണ്ടെത്തി വീണ്ടും ചോദ്യം ചെയ്‌തു. എന്നാല്‍ ആദ്യ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
ഇതേ തുടര്‍ന്നാണ് കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച ഒട്ടേറെ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സ്‌കോട്ട് ലാന്റ് പോലീസിനെയും ഗള്‍ഫ് പൊലീസിനെയും സഹായിച്ച കാസര്‍കോട് ജില്ലക്കാരനായ ലോക പ്രശസ്‌ത മനഃശാസ്‌ത്രജ്ഞന്റെ സഹായം തേടാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ സംശയത്തിന്റെ നിഴയില്‍ കഴിയുന്നവരെയെല്ലാം മനഃശാസ്‌ത്രജ്ഞന്റെ കൗണ്‍സിലിംഗിനു വിധേയമാക്കിയാല്‍ ദേവകിയുടെ കൊലയാളികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.
ദേവകിയുടെ കൊലയാളികളെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കമ്മറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment