Latest News

പാലക്കുന്ന് ക്ഷേത്ര പൂരോത്സവം രണ്ടിന് തുടങ്ങും

ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ പൂരോത്സവം ഏപ്രില്‍ രണ്ടുമുതല്‍ ഒന്‍പതുവരെ നടക്കും. മാര്‍ച്ച് 31-ന് കുലകൊത്തല്‍ നടക്കും. ഞായറാഴ്ച രാത്രി 9.30-ന് ഭണ്ഡാരവീട്ടില്‍നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും.[www.malabarflash.com]

കലശാട്ടിനും പൂവിടലിനും നിവേദ്യ അര്‍പ്പണത്തിനുംശേഷം പൂരക്കളിയുണ്ടാവും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രിയിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പകലും പൂരക്കളിയുണ്ടാകും. പൂരോത്സവനാളില്‍ പൂരക്കുഞ്ഞാണ് ക്ഷേത്രത്തില്‍ പൂവിടല്‍ചടങ്ങ് നടത്തേണ്ടത്.

ഏപ്രില്‍ എട്ടിന് പൂരംകുളി ഉത്സവം നടക്കും. ഭണ്ഡാരവീട്ടിലെയും ക്ഷേത്രത്തിലെയും തിരുവായുധങ്ങളും വിഗ്രഹങ്ങളും ശുദ്ധീകരിച്ചുവെക്കുന്ന ദിവസമാണിത്. കാഞ്ഞങ്ങാട് കിഴക്കുംകരയില്‍ മുണ്ടോട്ട് സുരേഷ്ബാബുവിന്റെയും സുധന്യയുടെയും മകള്‍ ശ്വേതയ്ക്കാണ് പൂരക്കുഞ്ഞാവാന്‍ നിയോഗം. 

ഏപ്രില്‍ ഒന്‍പതിന് ഉത്രവിളക്കിനുശേഷം തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കും. രാത്രി ഭണ്ഡാരവീട്ടില്‍ തെയ്യംകൂടും. പത്തിന് പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.