Latest News

32-ാമത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വെളളിയാഴ്ച മുതല്‍ 30 വരെ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍

കാഞ്ഞങ്ങാട്: മൂപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വെളളിയാഴ്ച മുതല്‍ 30 വരെ തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com] 

സംസ്ഥാനത്ത് 14 ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റി അമ്പതില്‍പരം കായിക താരങ്ങളും,ഒഫീഷേഴ്സും മൂന്ന് ദിവസങ്ങളില്‍ പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കും. 

ഇന്‍ഡിവിജ്വല്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, ടീം ചാമ്പ്യന്‍ഷിപ്പ് എന്നീ ഇനങ്ങളിലാണ് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ നടക്കുക. 

 കാസര്‍കോട് ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷനാണ് മല്‍സരങ്ങള്‍ നടത്തുന്നത്. നാല് ഫെഡ്‌ലൈറ്റ് ഗ്രൗണ്ടുകളിലായാണ് മല്‍സരങ്ങള്‍ നടക്കുക. കഴിഞ്ഞവര്‍ഷം ഹൈദരദബാദില്‍ നടന്ന് മല്‍സരത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരാണ്.

ഈ മല്‍സരത്തിലെ വിജയികള്‍ മെയ് 23 മുതല്‍ 27 വരെ കര്‍ണ്ണാടക മൈസൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

28ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രജിസ്ട്രേഷന്‍ നടക്കും. 3.30ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ബാബു പതാക ഉയര്‍ത്തും. 29ന് വൈകുന്നേരം മൗവ്വലില്‍ നിന്നും ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ അദ്ധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 

ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എസ് ബാബു ആമുഖ പ്രഭാഷണം നടത്തും. സെക്രട്ടറി ശ്യാമ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, ഡോ.വി.പി.പി.മുസ്തഫ, പഞ്ചായത്ത് മെമ്പര്‍മാരായ പി.ലക്ഷ്മി, എ.പി.എം ഷാഫി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.വി.കുഞ്ഞിരാമന്‍, ഹക്കീം കുന്നില്‍, കെ.ഇ.എ.ബക്കര്‍, അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ.കെ.ശ്രീകാന്ത്, പി.കെ.അബ്ദുള്‍റഹിമാന്‍ മാസ്റ്റര്‍, എന്‍.കെ.സുലൈമാന്‍, എ.രാമകൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി.സുകുമാരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഭാരതിഷേണായ് നന്ദിയും പറയും.

30ന് രാവിലെ 11.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിക്കും. ഫെഡറേഷന്‍ ട്രഷറര്‍ ആര്‍.രാമനാഥന്‍, വി.കെ.ഗോപാലന്‍, സുജാതബാലന്‍, എ.എസ്.എ. ഷെറൂള്‍ എന്നിവര്‍ സംസാരിക്കും. കെ.വി.ബിജു സ്വാഗതവും വിജയകുമാര്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിംങ്ങ് ചെയര്‍മാന്‍ വി.വി.സുകുമാരന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ വി.കെ.ഗോപാലന്‍, ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.വി. ബിജു, ടി.സുരേഷ് തച്ചങ്ങാട്, സി.കെ.ശരി ആറാട്ട് കടവ്, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.