Latest News

സീരിയലിലെ കണ്ണീര്‍ കഥാപാത്രം സെറ്റില്‍ അഹങ്കാരി: ചന്ദനമഴയില്‍ നിന്ന് അമൃത പുറത്ത്

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലാണ് ചന്ദനമഴ. സീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്ന വിന്‍സെന്റിനെ അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയത്രെ.[www.malabarflash.com]

കാരണം വേറെയൊന്നുമല്ല നടിയുടെ തലക്കനവും അഹങ്കാരവും തന്നെ. കേന്ദ്ര കഥാപാത്രം ആയത് കൊണ്ട് തന്നെ മറ്റു താരങ്ങളോട് അഹങ്കാരത്തോട് കൂടിയാണത്രെ പെരുമാറുക. മുതിര്‍ന്ന താരങ്ങളോടും നല്ല രീതിയില്‍ പെരുമാറില്ല,. സഹതാരങ്ങളോടുള്ള അഹങ്കാരത്തോടെയുള്ള പെരുമാറ്റം ഇപ്പോള്‍ കൂടുകയും ചെയ്തുവത്രെ.

വിവാഹം ഉറപ്പിച്ചതാണ് അഹങ്കാരം ഇരട്ടിയാക്കാന്‍ കാരണം. ഇത്തരത്തിലുള്ള മേഘ്നയുടെ പെരുമാറ്റമാണത്രേ നായികയെ മാറ്റാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. തമിഴിലും മേഘ്‌ന തന്നെയായിരുന്നു നായികയായി ഉണ്ടായിരുന്നത്. എന്നാല്‍ തലക്കനം കൂടിയതോടെ തമിഴില്‍ നിന്നും നേരത്തെ പറഞ്ഞു വിട്ടിരുന്നു.

എന്നാല്‍ വിവാഹം ഉറപ്പിച്ചതാണ് നടിയെ സീരിയലില്‍ നിന്നും പുറത്താക്കാന്‍ കാരണം എന്നും പറയപ്പെടുന്നു. അതുമല്ലാതെ വിവാഹ ശേഷം അഭിനയിക്കേണ്ടെന്ന തീരുമാനം മേഘ്‌നയ്ക്കുണ്ടായിരുന്നു എന്നും പറയുന്നു. ഈ മാസം 30നാണ് മേഘ്നയുടെ വിവാഹം.

സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. മേഘ്ന തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.