ഉദുമ: ബുധനാഴ്ച ഉച്ചയ്ക്ക് ഉദുമ റെയില്‍വേഗൈററിന് സമീപം ബൈക്കും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേററയാള്‍ മരണപ്പെട്ടു. ഉദുമ അംബാപുരത്തെ ബാലന്‍ ആചാരി(58)യാണ് മരിച്ചത്.[www.malabarflash.com]
ബൈക്കോടിച്ചിരുന്ന അരമങ്ങാനത്തെ രാമകൃഷ്ണനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം, ഉദുമയില്‍ നിന്നും നാലാംവാതുക്കലിലേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എം 795 യൂണികോണ്‍ ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 ഡി 7210 മീന്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബാലനെയും രാമകൃഷ്ണനെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ബാലനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രത്‌നവല്ലി, മക്കള്‍: കൃഷ്ണരാജ്, ശിവപ്രസാദ്, കൃണവേണി
ഭാര്യ: രത്‌നവല്ലി, മക്കള്‍: കൃഷ്ണരാജ്, ശിവപ്രസാദ്, കൃണവേണി
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment