Latest News

ഉദുമയില്‍ ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഉദുമ: ഉദുമ റെയില്‍വേ ഗേററിന് സമീപം കെ.എസ്.ടി.പി റോഡില്‍ ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം.[www.malarflash.com]

ഉദുമ ബാരയിലെ ബാലന്‍ ആചാരി, അരമങ്ങാനത്തെ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേററത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേററ ബാലന്‍ ആചാരിയെ മംഗലപുരത്തെ ആശുപത്രിയിലേക്ക് മാററി.
ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം, ഉദുമയില്‍ നിന്നും നാലാംവാതുക്കലിലേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എം 795 യൂണികോണ്‍ ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 ഡി 7210 മീന്‍ ലോറി ഇടിക്കുകയായിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.