Latest News

റിയാസ് മുസ്‌ല്യാര്‍ വധം: പ്രതികളെ മറ്റൊരു കേസില്‍ 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊന്ന കേസിലെ രണ്ടുപ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.[www.malabarflash.com]
പഴയചൂരിയിലെ അബ്ദുല്‍ കാസിഫ് അര്‍ഫാനെ(19) മദ്യകുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസന്വേഷണത്തിനായാണ് എസ്.ഐ വി. മോഹനന്‍ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവരെ കസ്റ്റഡിയിലെടുത്തത്.

2016 ജൂണ്‍ ഏഴിന് രാത്രി എട്ട് മണിക്ക് ചൂരി ബട്ടംപാറ റോഡില്‍ വെച്ചാണ് അബ്ദുല്‍ കാസിഫ് അര്‍ഫാനെ അക്രമിച്ചത്. സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ അക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ റിയാസ് മൗലവി കൊല നടക്കുംവരെ തിരിച്ചറിഞ്ഞിരുന്നില്ല. കൊലക്കേസില്‍ പിടിയിലായ അജേഷിനേയും നിതിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ കേസിന് തുമ്പായത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍14 ക്യു7428 സ്‌കൂട്ടര്‍ പൊലീസ് കണ്ടെടുത്തു. നരഹത്യാശ്രമം, ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അക്രമത്തില്‍ പരിക്കേറ്റ അബ്ദുല്‍ കാസിഫ് അര്‍ഫാന്‍ രണ്ട് ദിവസം മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ചൊവ്വാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇരുവരേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.