കൊച്ചി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. അബ്ദുൾ ഖാദറിനെതിരായ (ഖാദർ മങ്ങാട്) വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരൻ ഡോക്ടറേറ്റ് നേടിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കാര്യമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.[www.malabarflash.com]
ഹാജർ രേഖകളിൽ കൃത്രിമം നടത്തിയാണ് ഡോക്ടറേറ്റ് സമ്പാദിച്ചതെന്ന പരാതിയിൽ വിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തലശേരി വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരേ ഖാദർ മങ്ങാട് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരം ത്വരിതാന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഗവേഷണപഠന കാലയളവിൽ അധികൃതരുടെ അനുമതിയോടെയാണ് അദ്ദേഹം ഹാജർ രേഖപ്പെടുത്തിയിരുന്നതെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് സാധ്യതയില്ലെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷിക്കാനായിരുന്നു വിജിലൻസ് കോടതിയുടെ നിർദേശം.
ഡോക്ടറേറ്റ് ഉള്ളതിനാലാണ് ഹർജിക്കാരനെ വിസിയായി നിയമിച്ചതെന്നു ഹൈക്കോടതി പറഞ്ഞു. ഡോക്ടറേറ്റ് സമ്പാദിച്ചതിൽ ക്രമക്കേടുണ്ടെന്നത് പൊതുസേവകന്റെ കുറ്റകരമായ പെരുമാറ്റ ദൂഷ്യമായി വിലയിരുത്താൻ കഴിയില്ല. ഡോക്ടറേറ്റ് ലഭിക്കാൻ തെറ്റായി എന്തെങ്കിലും ഹർജിക്കാരൻ ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട അധികൃതരാണ് പരിശോധിക്കേണ്ടത്. ഈ വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ നിർദേശിച്ചതനുസരിച്ച് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും വിശദീകരിച്ചിട്ടുണ്ട്. ഇത്തരമൊരു പരാതി അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ട വിഷയമല്ലാത്തതിനാൽ കേസ് തുടരേണ്ടന്ന് ബെഞ്ച് വ്യക്തമാക്കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment