Latest News

റിയാസ് മുസ്ല്യാര്‍ വധം; എസ്.ഡി.പി.ഐ വെളളിയാഴ്ച എസ് പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാസര്‍കോട്; മദ്രസ്സ അധ്യാപകന്‍ റിയാസ് മുസ്ലിയാര്‍ വധം ആസൂത്രണം ചെയ്ത ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുക., ആര്‍ എസ്.എസിന് വിടുപണി ചെയ്യുന്ന സ്‌പെഷ്യല്‍ ടീമിനെ മാറ്റി പുതിയ ടീമിനെ അന്വേഷണ ചുമത ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെളളിയാഴ്ച എസ്.ഡി.പി.ഐ എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.[www.malabarflash.com]

വലിയ ഗൂഢാലോചനയിലൂടെ കലാപത്തിന് പദ്ധതി ആസുത്രണം ചെയ്തിട്ടാണ് ഇത്രയും വലി ക്രൂരത ചെയ്തത് മുഴുവന്‍ ഗൂഢാലോചനകളേയും,. സഹായിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു
ഡോ.സി.ടി.സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, എന്‍. മാണി., അബ്ദുല്ല എരിയാല്‍, മുഹമ്മദ് ഷാ, ഷരീഫ് പടന്ന, ഹാരിസ് ടി.കെ,, അഡ്വ; മുഹമ്മദ് റഫീഖ്, അന്‍സാര്‍ ഹൊസങ്കടി, സകരിയ ഉളിയത്തടുക്ക, അഷ്‌റഫ് കോളിയടുക്ക, ഷൗക്കത്തലി തൈക്കടപ്പുറം, സാബിര്‍ കെ .വി .പി .സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.