Latest News

ബദിയടുക്കയില്‍ ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: ബദിയടുക്കയില്‍ ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു.[www.malabarflash.com]

ബദിയടുക്ക ബൈക്കുഞ്ച സ്വദേശികളും ചെന്നാറടുക്കയിലെ താമസക്കാരുമായ സരസ്വതി-ശേഷമ്മ ദമ്പതികളുടെ മകള്‍ അര്‍പ്പിത(17)യാണ് മരിച്ചത്. അഗല്‍പാടി അന്നപൂര്‍ണ്ണേശ്വരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്. 

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. കര്‍ണ്ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ നടന്ന കല്ല്യാണച്ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. അമ്മ സരസ്വതിയും സഹോദരന്‍ അജയകുമാറുമാണ് ഒപ്പം വാനിലുണ്ടായിരുന്നത്. ഇവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. 

നിയന്ത്രണം വിട്ട വാനിന്റെ വാതില്‍ തകര്‍ന്ന് അര്‍പ്പിത തെറിച്ച് വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ അര്‍പ്പിതയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പരീക്ഷാഫലം വരാനിരിക്കെയായിരുന്നു അര്‍പ്പിതയെ മരണം തട്ടിയെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.