Latest News

ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കൾ

ഉദുമ: വിശ്വഭാരതി ആർട്സ് & സ്പോർട്സ് ക്ലബ് ആഥിത്യമരുളിയ ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ജേതാക്കളായി.അർജ്ജുന അച്ചേരിയെയാണ് സംഘചേതന കുതിരക്കോട് കലാശപ്പോരാട്ടത്തിൽ തറപറ്റിച്ചത്. [www.malabarflash.com]

ഞായറാഴ്ച രാവിലെ ക്ലബ്ബ് മുഖ്യരക്ഷാധികാരി ഗംഗാധരൻ നായർ പരിയാരം പതാക ഉയർത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് കബഡി താരങ്ങളെ പരിചയപ്പെട്ടു.

യുവമോർച്ച സംസ്ഥാന സെക്രെട്ടറി എ പി ഹരീഷ്കുമാർ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനധാനം നടത്തി.യുവമോർച്ച ജില്ലാ ജനറൽസെക്രെട്ടറി രാഗേഷ് കൈന്താർ,ബിജെപി ഉദുമ മണ്ഡലം ജനറൽ സെക്രെട്ടറി ബാബുരാജ്പരവനടുക്കം, പ്രതീപ് കൂട്ടക്കനി,ക്ലബ് പ്രെസിഡന്റ് വിവേക് പരിയാരം തുടങ്ങിയവർ സംസാരിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.