Latest News

ഓടുന്ന ബസ്സില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍

കണ്ണൂര്‍: വിഷു തലേന്ന് ഓടുന്ന ബസ്സില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തലശ്ശേരി വടക്കുമ്പാട് സ്വദേശി അറഫാത്താണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 6.45 ഓടെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെപീടികയിലാണ് സംഭവം.[www.malabarflash.com]

ബസ് ജീവനക്കാരനായ 17 കാരന്‍ കൂത്തുപറമ്പ് സ്വദേശിയെയും മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ദൃശ്യ ബസ്സിലാണ് സംഭവം. 

ബസ്സില്‍ നിന്നും കുത്തേറ്റ അറഫാത്ത് പുറത്തേക്ക് ചാടുകയായിരുന്നു. പിറകെ മറ്റൊരാളും പുറത്തേക്ക് ചാടി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാര്‍ പുറത്തേക്ക് ചാടിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഒരു വീട്ടുമതില്‍ ചാടിക്കടന്ന് റെയില്‍വെ ട്രാക്കിലൂടെ ഓടിരക്ഷപ്പെട്ടു. ഇതിനിടെ രണ്ടുപേരെ പിടികൂടുകയും ചെയ്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള മാരുതി കാറിലെത്തിയ സംഘമാണ് കൊലയ്ക്ക് പിന്നില്‍. കൊലപാതകം നടന്ന ബസ്സും മാരുതി കാറും പോലീസ് കസ്റ്റഡിയിലാണുള്ളത്.
എന്നാല്‍ അറഫാത്തിന്റെ മരണം വലത് തുടക്കേറ്റ മാരകമുറിവ് കൊണ്ടാ
ണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടയില്‍ നിന്ന് രക്തം വാര്‍ന്നതാണ് മരണകാരണം. മരിച്ച അറഫാത്ത് തലശ്ശേരിയില്‍ വിജേഷ് എന്നയാളെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഒളിവില്‍ പോയ ഒരു പ്രതിയെ കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ദൃശ്യ ബസ്സിലെ ജീവനക്കാരന്‍ പോലീസിന് കാട്ടിക്കൊടുത്ത വിരോധത്തില്‍ 17 കാരനെ അക്രമിക്കാനെത്തിയതായിരുന്നു കുത്തേറ്റ് മരിച്ച അറഫാത്തും മറ്റ് രണ്ടുപേരും. 

ബസ് ജീവനക്കാരനെ കണ്ട ഉടന്‍ അടിപിടി തുടങ്ങി. അതിനിടയില്‍ അറഫാത്തിന്റെ തുടയില്‍ കുത്തേല്‍ക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ അറഫാത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതിനിടെ ബസ് ജീവനക്കാരനായ 17 കാരന്റെ പരാതിപ്രകാരം ടൗണ്‍ പോലീസ് മരിച്ച അറഫാത്തിന്റെയും കൂടെ വന്ന കാഞ്ഞങ്ങാട് സ്വദേശിയുടെയും പേരില്‍ കേസെടുത്തു. മുന്‍ വൈരാഗ്യമാണ് സംഘട്ടനത്തിനും കൊലപാതകത്തിനും കാരണമെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. 

പിടിയിലായ ബസ് ജീവനക്കാരന്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഡി വൈ എസ് പി പി പി സദാനന്ദന്‍, ടൗണ്‍ സി ഐ സുഭാഷ്, എസ് ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.