തലശേരി: യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. [www.malabarflash.com]
ചാലില്‍ എന്‍.പി ഹൗസില്‍ ആരിഫ (40)യെ അയല്‍ വാസിയുടെ വീടിന് പിറകുവശത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബന്ധുക്കള്‍ ദുരൂഹതയാരോപിച്ച് തലശേരി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കേളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
വെളളിയാഴ്ച കാലത്ത് അയല്‍വാസിയായ വലിയകത്ത് സാറുവിന്റെ വീടിന് പിറകുവത്താണ് ആരിഫയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വീടിന്റെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ശത്രധതയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഇരുവീട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആരിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ്: ലത്തീഫ്, മക്കള്‍: അന്ഫീല, ആഷിഖ്, അന്‍സീല, സഹോദരങ്ങല്‍: കമറു ഷെരീഫ
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment