ബേക്കല്‍: ഒന്നിലേറെ കല്യാണം കഴിച്ചതിനെ ചോദ്യം ചെയ്‌ത വളര്‍ത്തമ്മയെ മകന്‍ അക്രമിച്ചു. ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ മകന്റെ കഴുത്തില്‍ കുത്തേറ്റു.www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ പള്ളിക്കര, ഐസ് പ്ലാന്റിനു സമീപത്തു താമസിക്കുന്ന സുന്ദര (40)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മയായ മങ്കമ്മ പേലീസ് നിരീക്ഷണത്തിലാണ്.
തമിഴ്‌നാട്, മേലൂര്‍ സ്വദേശികളാണ് മങ്കമ്മയും മകന്‍ സുന്ദരനും. മങ്കമ്മയുടെ സഹോദരി ഗംഗുവിന്റെ മകനാണ് സുന്ദര. അവിവാഹിതയായ മങ്കമ്മ സഹോദരിയുടെ മകനായ സുന്ദരയെ ദത്തെടുക്കുകയായിരുന്നു. മകന്‍ ഒന്നിലേറെ വിവാഹം കഴിച്ചതിന്റെ പേരില്‍ വഴക്കിടാറുണ്ടത്രേ. വെളളിയാഴ്ച ഉച്ചയ്‌ക്കു ഇതേ ചൊല്ലി വഴക്കിടുന്നതിനിടയില്‍ മങ്കമ്മയെ അക്രമിക്കുകയും പ്രതിരോധിക്കുന്നതിനിടയില്‍ സുന്ദരയുടെ കഴുത്തില്‍ കുത്തേല്‍ക്കുകയുമായിരുന്നുവെന്നു പറയുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. ബേക്കല്‍ പേലീസ് കേസെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment