കാഞ്ഞങ്ങാട്: വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയ ഉടനെതന്നെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുളള ഓരോ സാധനത്തിനും വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ നടു ഒടിക്കുകയാണ് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.[www.malabarflash.com]
ഇടതുമുന്നണി സര്‍ക്കാരിന്റെ വിലക്കയറ്റത്തിനും വൈദ്യുതി വര്‍ദ്ധനവിനെതിരെ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കേരള ജനതയെ ഒന്നുകൂടി ഷോക്കടിപ്പിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ശ്രീകാന്ത് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എന്‍.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ബല്‍രാജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, എ.കെ.മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറിമാരായ പദ്മനാഭനാഭന്‍ അശോകന്‍ മേലത്ത്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.മനോജ് കുമാര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എം.പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രേംരാജ് കാലിക്കടവ് സ്വാഗതവും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.സുരേഷ് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment