കണ്ണൂര്‍: കൊളശ്ശേരി അമ്പാടിമുക്കില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.[www.malabarflash.com]
ആര്‍ എസ് എസ് പ്രവര്‍ത്തകനായ അമ്പാടിമുക്കിലെ ശരണിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലര്‍ച്ചെ അഞ്ചരമണിയോടെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞെന്നാണ് പരാതി.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ അമ്പാടിമുക്കിലെ ശരണിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലര്‍ച്ചെ അഞ്ചരമണിയോടെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞെന്നാണ് പരാതി.
ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ശരണ്‍ എറണാകുളത്തായിരുന്നു. പിതാവ് അജിത്ത്കുമാറും മറ്റും വീട് പൂട്ടി അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. വീടിന്റെ ഓടുകളും മറ്റും ബോംബേറില്‍ തകര്‍ന്നിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്നാണാരോപണം.
തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ് ഐ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
തലശ്ശേരി മേഖലയില്‍ ഇടക്കിടെയുള്ള ബോംബേറുകളും അസമയത്തുള്ള ബോംബ് സ്‌ഫോടനങ്ങളും പരസരവാസികളില്‍ ആശങ്ക പരത്തി. പോലീസ് ബോംബ്-ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ടെങ്കിലും ബോംബ് നിര്‍മ്മാണം യഥേഷ്ടം നടക്കുന്നുണ്ടെന്നാണ് സൂചന.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment