കണ്ണൂര്‍: പേരാവൂര്‍ പെരുമ്പുന്ന വളവില്‍ സ്വകാര്യബസിന് മുകളില്‍ മരം കടപുഴകി വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.[www.malabarflash.com]
ബംഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കംഫര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മരം വീഴുന്നത് കണ്ട് ഡ്രൈവര്‍ പെട്ടന്ന് ബസ് നിര്‍ത്തിയെങ്കിലും മരം ബസിന് മുകളില്‍ പതിച്ചു. പരിക്കേറ്റവരെ തലശേരിയിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയി.
പരുക്കേറ്റ പേരാവൂര്‍ കല്ലുമുതിരക്കുന്ന് സ്വദേശി തൈക്കണ്ടത്തില്‍ കുര്യാക്കോസ് എന്ന സജി (43), ബസ് ഡ്രൈവര്‍ ഗോണിക്കുപ്പ സ്വദേശി അജിത്ത്(45), പ്രഭ,തലശ്ശേരി നളിനിസദനില്‍ ഷംജിത്ത്(24), കണ്ണവം അല്‍ ഫജറില്‍ അസ്മ(42), മകള്‍ ഷാഹിന(17), മാനന്തേരി സുബൈര്‍ മന്‍സില്‍ സുബീറ(28), സഹദ്(14), സഹല്‍(10), കണ്ണൂര്‍ പുതിയതെരു സൗപര്‍ണ്ണികയില്‍ ഹരിഹരന്‍(38), ശ്രുതി(25), ജിന്റൊ,രാജന്‍(55), നിവേദ്(22), സ്വപ്ന, നിഖിത, സുനില്‍, ഷംസാദ്, ഇബ്രാഹിം എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment