Latest News

കോഴിക്കോട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി

കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്ത് ഒറ്റവരി ട്രാക്കില്‍ മാത്രമാണ് സര്‍വീസ്. അതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്.[www.malabarflash.com]

റെയില്‍പാത വൈദ്യുതീകരണത്തിനുള്ള സാമഗ്രികള്‍ കണ്ണൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കു മടങ്ങുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളംതെറ്റിയത്. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞയുടനെ പാളംതെറ്റി. ബോഗികള്‍ മറിഞ്ഞില്ല. ട്രെയിനിന്റെ എന്‍ജിനോട് ചേര്‍ന്നുള്ള ബോഗി പാളംതെറ്റിയ ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുന്നോട്ടു പോയി. പാളങ്ങള്‍ക്കു കുറുകെയുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഉരഞ്ഞു നീങ്ങിയിട്ടും മറിയാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. ഇവിടെ മുന്നൂറോളം കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കി പുതിയവ സ്ഥാപിക്കണം. ഈ ഭാഗത്ത് ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് വിലയിരുത്തല്‍.
പാളംതെറ്റിയ ബോഗിയുടെ താഴെയുള്ള പലഭാഗങ്ങളും ട്രാക്കിനു സമീപം ചിതറി തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ്, റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെതന്നെ ചേമഞ്ചേരിയിലത്തി പരിശോധന നടത്തി

.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.