Latest News

ത്വാഹിര്‍ തങ്ങള്‍ വടക്കന്‍ മലബാറിനു ലഭിച്ച സൗഭാഗ്യം: ജലാലുദ്ദീന്‍ തങ്ങള്‍

കാസര്‍കോട്‌: ഉത്തര കേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ത്വാഹിര്‍ തങ്ങള്‍ വടക്കന്‍ മലബാറിനു ലഭിച്ച സൗഭാഗ്യമാണെന്ന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.[www.malabarflash.com]

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് ഭാഗമായി നടന്ന മൗലിദ് സദസ്സില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്ന ഒരു മേഖലയെ ധാര്‍മ്മികധയിലധിഷ്ടിതമായ മത ഭൗതിക വിദ്യാഭ്യാസം നല്‍കി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു ത്വാഹിര്‍ തങ്ങള്‍ ചെയ്തത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൗലിദ് സദസ്സിന് സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. മഹ്മൂദ് മുസ് ലിയാര്‍ എടപ്പലം ഉദ്‌ബോധനം നടത്തി. ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ സ്വാഗതവും സ്വഫ് വാന്‍ ഹിമമി സഖാഫി ആദൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.